jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.


ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.  മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കി ഡി ജി പി സ്ഥാനത്തുനിന്ന് മാറ്റി എന്നതടക്കമുള്ള ആരോപണങ്ങളാണ് നളിനി നെറ്റോയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. 

ആരോപണം  ഹൈക്കോടതി പരിഗണിച്ച വിഷയം ആയതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്. ഈ നിലപാട് കോടതി അംഗീകരിക്കുകയായരുന്നു. തുടര്‍ന്ന് നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവിശ്യമില്ലന്ന്  വിജിലന്‍സ് ജഡ്ജ് എ ബദറുദ്ദീന്‍ ഉത്തരവിടുകയായരുന്നു.
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിച്ച് ഡിജിപിയെ മാറ്റി. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിയിച്ചരുന്നത്
<സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് അദ്ദേഹം പുറ്റിങ്ങല്‍ സംഭവം, ജിഷ വധക്കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്ന റിപ്പോര്‍ട്ട് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് നല്‍കിയത്. സാധാരണ ഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിക്കരികിലെത്തുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപി്ച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരെ നടപടി ആവിശപ്പെട്ട് നല്‍കിയ ഫയല്‍ പൂഴ്ത്ിതിയന്നതടക്കമുള്ള ആരോേപണങ്ഹളും ഹര്‍ജിയില്‍ ഉണ്ടായരുന്നു.അഭിഭാഷകനായ സന്തോഷ് ബസന്തായിരുന്നു ഹര്‍ജിക്കാര്ന്‍.

JEEVAN TV NEWS

JEEVAN TV NEWS