jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

.പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിച്ചിട്ടില്ലെന്ന് ശശികല


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല രംഗത്ത്. പനീര്‍ശെല്‍വം വഞ്ചകനാണെന്ന് ശശികല ആരോപിച്ചു. അതേസമയം  ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഒ.പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. അതിനിടെ  ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

.പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിച്ചിട്ടില്ലെന്ന് ശശികല പറഞ്ഞു, പനീര്‍ശെല്‍വം അടക്കമുള്ളവര്‍ മുഖ്യമന്ത്രിയാകാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മയുടെ വിയോഗം മൂലമുള്ള ദുഃഖത്തിലായതിനാലാണ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു.33 വര്‍ഷം അമ്മയുടെ നിഴലായി പ്രവര്‍ത്തിച്ചു. അമ്മകാണിച്ച വഴിയെ പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി പനീര്‍ശെല്‍വം ആരുമായാണ് സംസാരിച്ചതെന്ന് വ്യക്തമാക്കണം. ഇത്രയും കാലം പനീര്‍ശെല്‍വം എന്തുക്കൊണ്ട് മിണ്ടിയില്ലെന്നും ശശികല ചോദിച്ചു.ഞാന്‍ കരുത്തുള്ള ഒരു എഐഎഡിഎംകെ പ്രവര്‍ത്തകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. അതേസമയംപാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ ശെല്‍വം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗവര്‍ണര്‍ ചെന്നൈയിലെത്തിയാല്‍ കൂടിക്കാഴ്ച നടത്തും. സഭയിലെ തന്റെ ഭൂരിപക്ഷം തെളിക്കാന്‍ തയ്യാറാണെന്നും പനീര്‍ശെല്‍വം പറഞ്ഞു.
 
അതേ സമയം പോയസ് ഗാര്‍ഡനില്‍ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തില്‍ 131 എംഎല്‍എമാര്‍ എത്തിയെന്ന് ശശികല അവകാശപ്പെട്ടു. വിമതസ്വരം ഉയര്‍ത്തിയ പനീര്‍ശെല്‍വം ഉള്‍പ്പെടെ മൂന്നു പേര്‍ മാത്രമെ പങ്കെടുക്കാതിരുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു

JEEVAN TV NEWS

JEEVAN TV NEWS