jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

അണ്ണാ ഡിഎംകെയിലെ അനിശ്ചിതത്വത്തിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും


അണ്ണാ ഡിഎംകെയിലെ അനിശ്ചിതത്വത്തിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുമായും എംഎല്‍എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം അറിയിച്ചു.

പാര്‍ട്ടിയിലെ 134 എംഎല്‍എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ പന്നീര്‍ശെല്‍വത്തിന് പിന്തുണ നല്‍കുമെന്നാണ് സൂചന. ജയലളിതയുടെ മരണം സംബന്ധിച്ച് റിട്ടയേര്‍ഡ് ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുമെന്നാണ് പനീര്‍ശെല്‍വം പ്രതീക്ഷിക്കുന്നത്. മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍, മുതിര്‍ന്ന രാജ്യസഭാംഗം ഡോ.വി മൈത്രേയന്‍ എന്നിവരാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രമുഖര്‍. കൂടുതല്‍ എംഎല്‍എമാര്‍ കൂറുമാറാതിരിക്കാന്‍ ശശികല അവരെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ ശശികല അധികാരത്തിലേറുന്നത് ഉചിതമല്ലെന്നാണ് ചില നിയമവിദഗ്ധരുടെ വാദം. എന്നാല്‍, അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം. ഗവര്‍ണര്‍ ഇന്ന് ശശികലക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി രാഷ്ട്രപതിയെ കാണാനാണ് എഐഡിഎംകെയുടെ നീക്കം.

JEEVAN TV NEWS

JEEVAN TV NEWS