jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

കോടതിയുടെ ഇടപെടല്‍, എന്തെങ്കിലും സംഭവിച്ചാല്‍ കോടതി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ട്രംപ്


ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി വിലക്കികൊണ്ടുള്ള ഉത്തരവ് കോടതി വിലക്കിയെങ്കിലും, രാജ്യത്തേയ്ക്ക് എത്തുന്നവരെ സൂക്ഷ്മമായി പരിശാധിക്കാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ കോടതി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ട്രംപ് പറഞ്ഞു

ട്രംപിന്റെ ഉത്തരവിന് ജില്ലാ കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിക്കാന്‍ യുഎസ് നിയമ മന്ത്രാലയം നടത്തിയ ശ്രമം ഫലംകണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് ട്രംപിന്റെ സുരക്ഷിത പരിശോധനയ്ക്കുള്ള ഉത്തരവ്. ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന യുഎസ് നിയമമന്ത്രാലയത്തിന്റെ ആവശ്യം മേല്‍ക്കോടതി തള്ളിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ നെയണ്‍ത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍ ആണ് കേസ് പരിഗണിച്ചത്. ഉച്ചകഴിഞ്ഞ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വീണ്ടും അപ്പീല്‍ നല്കുമെന്നാണ് സൂചന. ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് സിയാറ്റില്‍ ഡിസ്ട്രിക്ട് ജഡ്ജി ജയിംസ് റോബര്‍ട്ട് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി മരവിപ്പിച്ച് ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേല്‍ക്കോടതിയെ സമീപിച്ചത്.

 

JEEVAN TV NEWS

JEEVAN TV NEWS