jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഇംഗ്ലണ്ടിനെ 5 റണ്‍സിന് തോല്‍പ്പിച്ചു



ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ആവേശംനിറഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് കീഴടക്കി ഇന്ത്യ പരമ്പര സമനിലയിലാക്കി. 145 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 

എട്ടുറണ്‍സ് മാത്രം വേണമെന്നിരിക്കെ അവസാനഓവര്‍ നേരിട്ട ഇംഗ്ലണ്ടിനെ രണ്ടുറണ്‍സ് മാത്രം വിട്ടുകൊടുത്ത പേസര്‍ ജസ്പ്രീത് ബുംറ വരിഞ്ഞുകെട്ടുകയായിരുന്നു. ബെന്‍ സ്റ്റോക്സിന്‍റെ തകര്‍പ്പനടികളുടെ പിന്‍ബലത്തില്‍ വിജയത്തിലേയ്ക്ക് കുതിച്ച ഇംഗ്ലണ്ടിന് അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ 27 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ 17 ആം ഓവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മനോഹരമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറ ഇംഗ്ലീഷ് ഇന്നിംഗ്സിനെ വരിഞ്ഞുകെട്ടി. പക്ഷേ, ആശിഷ് നെഹ്റയുടെ അടുത്ത ഓവറില്‍ കെട്ടുപൊട്ടിച്ച ജോസ് ബട്ലര്‍ 16 റണ്‍സ് അടിച്ചുകൂട്ടി അവസാന ഓവറിലെ ലക്ഷ്യം എട്ടാക്കി ചുരുക്കി. വിജയം ഉറപ്പിച്ച ഇംഗ്ലണ്ടിന് ബുംറ എറിഞ്ഞ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍തന്നെ തിരിച്ചടിയേറ്റു. 38 റണ്‍സ് നേടിയ ജോ റൂട്ടിനെ ബുംറ വിക്കറ്റിനുമുന്നില്‍ കുരുക്കി. നാലാംപന്തില്‍ ബട്ലറുടെ വിക്കറ്റും ബുംറ തെറിപ്പിച്ചു. ഇതോടെ അവസാന രണ്ടുപന്തില്‍ ലക്ഷ്യം ഏഴായി. അഞ്ചാംപന്തില്‍ ഒരു റണ്‍ നേടിയെങ്കിലും അവസാനപന്തില്‍ ആവശ്യമായ ആറുറണ്‍ നേടാന്‍ മോയിന്‍ അലിക്കായില്ല. ബുംറ നാലോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ നെഹ്റ 28 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി.  ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇതോടെ ബുധനാഴ്ച ബംഗളുരുവില്‍ നടക്കുന്ന അവസാനമത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. 


 

JEEVAN TV NEWS

JEEVAN TV NEWS