jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും.


മൂന്നുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ന്യൂഡെല്‍ഹിയിലെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും ആറ് കരാറുകളില്‍ ഒപ്പുവെയ്ക്കുമെന്നാണ് സൂചന.

ഇന്ത്യയുടെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ വിശിഷ്ടാതിഥിയായി എത്തിയ ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒട്ടേറെ മേഖലകളില്‍ ഇരുരാജ്യങ്ങളുംതമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങളുണ്ടാവും. ഏതാനും ആഴ്ചകളിലായി ഇരുരാജ്യങ്ങളുടെയും മന്ത്രിമാര്‍തമ്മിലും ഉദ്യോഗസ്ഥതലത്തിലും നടന്ന ചര്‍ച്ചകളുടെ പരിസമാപ്തിയെന്ന നിലയില്‍ ഈ വിഷയങ്ങളിലെ കരാറുകള്‍ ഇരുനേതാക്കളുടെയും സാന്നിധ്യത്തില്‍ കൈമാറും. ഉച്ചയ്ക്ക് ഹൈദരാബാദ് ഹൗസിലാണ് മോഡിയും ശൈഖ് മുഹമ്മദും തമ്മിലുള്ള കൂടിക്കാഴ്ച. ഇതിനുപിന്നാലെ കരാര്‍ കൈമാറ്റവും സംയുക്തപ്രസ്താവനയും ഉണ്ടാകും. സുപ്രധാനമേഖലകളെ സ്പര്‍ശിക്കുന്ന ആറ് കരാറുകളാണ് ഒരുങ്ങുന്നതെന്നാണ് സൂചന. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ.ഇ. സന്ദര്‍ശനത്തിനിടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അടിസ്ഥാനസൗകര്യവികസനം സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു. 

 

JEEVAN TV NEWS

JEEVAN TV NEWS