ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 15 റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. കട്ടക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധോണിയുടേയും യുവരാജ് സിംഗിന്റെയും സെഞ്ച്വറികളുടെ മികവില്‍ ആറ് വിക്കറ്റിന് 381 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.