jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

ട്രംപ് അധികാരമേല്‍ക്കും വൈസ് പ്രസിഡണ്ടും സത്യപ്രതിജ്ഞ ചെയ്യും


അമേരിക്കയുടെ നാല്‍പത്തഞ്ചാമത്തെ പ്രസിഡണ്ടായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഡോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആഘോഷങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടയിലാണ് എഴുപതുകാരനായ ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമയുമായി ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. അതിനുശേഷം ഇരുവരും ഒരുമിച്ച് ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് പോകും. അമേരിക്കന്‍ സമരം രാവിലെ ഒമ്പതരയോടെ സത്യപ്രതിജ്ഞാചടങ്ങുകള്‍ ആരംഭിക്കും. ആദ്യം മൈക്ക് പെന്‍സ് വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്‌സ്, ട്രംപിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. മുന്‍ പ്രസിഡണ്ട് ഏബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും 1955-ല്‍ സണ്‍ഡേ സ്‌കൂള്‍ പരീക്ഷ പാസായപ്പോള്‍ അമ്മ നല്‍കിയ ബൈബിളും ഉപയോഗിച്ചായിരിക്കും ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. ഇതോടെ അമേരിക്കയുടെ പ്രസിഡണ്ടും സര്‍വസൈന്യാധിപനും ആകുന്ന ട്രംപ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തും. വിരുന്നുസത്കാരത്തിനുശേഷം ക്യാപിറ്റോളില്‍നിന്ന് വൈറ്റ് ഹൗസിലേക്കുള്ള പരേഡിന് ട്രംപും, വൈസ് പ്രസിഡണ്ട് പെന്‍സും നേതൃത്വം നല്‍കും. ഏറ്റവും കൂടിയ പ്രായത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടാകുന്നയാളാണ് ട്രംപ്. റൊണാള്‍ഡ് റെയ്ഗന്‍ അധികാരമേല്‍ക്കുമ്പോള്‍ 69 വയസ്സായിരുന്നു. യു.എസ് പ്രസിഡണ്ടുമാരില്‍ ഏറ്റവും ധനികനായ ട്രംപ് അധികാരം ഏല്‍ക്കുന്നത് നാലു ദശകത്തിനിടെ പ്രസിഡണ്ടുമാര്‍ക്ക് ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ്. കഴിഞ്ഞ നവംബറിലാണ് യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു മാസത്തിന് ശേഷമാണ് നിയുക്ത പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അധികാരം ഏല്‍ക്കുന്നത്.
 

 

JEEVAN TV NEWS

JEEVAN TV NEWS