jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഏകദിനപരമ്പരക്ക് തുടക്കം വിജയിക്കാനുറച്ച് ഇന്ത്യയും ഇംഗ്ലണ്ടും


ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് നാളെ പൂണെയില്‍ തുടക്കം. പുതിയ നായകന്‍ വിരാട് കൊഹ്ലിയുടെ കീഴില്‍ വിജയ തുടക്കമാണ് ഇന്ത്യയുടെ ലക്ഷ്യം. ടെസ്റ്റ് പരമ്പരയില്‍ പിണഞ്ഞ തോല്‍വിക്ക് ഏകദിനത്തില്‍ കണക്ക് തീര്‍ക്കാനാകും ഇംഗ്ലണ്ട് ശ്രമിക്കുക.

ധോണിയുടെ കീഴില്‍ ഏകദിന സന്നാഹ മത്സരത്തില്‍ വിജയിച്ചതുപോലെ തന്നെ ആധികാരിക വിജയം ആവര്‍ത്തിക്കാനുറച്ചാണ് ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പൂണെ എംസിഎ സ്റ്റേഡിയത്തില്‍  പകലും രാത്രിയുമായാണ് മത്സരം. ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ അണിനിരക്കുന്ന ടീമിന്‍റെ മുഖ്യ ആകര്‍ഷണം മുന്‍ ക്യാപ്ടനും ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ എം എസ് ധോണിയും നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയ യുവരാജ് സിങുമാണ്. അതേസമയം എതിരാളികളായ ഇംഗ്ലണ്ട് ടീം നിരവധി സ്പെഷലിസ്റ്റുകളെ കൊണ്ട് സമ്പന്നമാണ്. അലക്സ് ഹെയ്ല്‍സ്, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ് മുതലായവര്‍ അത്ഭുതങ്ങള്ക്ക് പോന്നവരാണ്. ആക്രമണോത്സുകത മുഖമുദ്രയാക്കിയ രണ്ട് ക്യാപ്ടന്‍മാര്‍ നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം തീപാറുമെന്ന ഉറപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.
സ്പോര്‍ട്ട്സ് ഡെസ്ക്ക്- ജീവന്‍

 










<

JEEVAN TV NEWS

JEEVAN TV NEWS