jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

സര്‍ക്കാര്‍ മുന്‍കൈഎടുക്കില്ല സമരം സിനിമമേഖലയെ പ്രതിസന്ധിയിലാക്കി


സംസ്ഥാനത്തെ സിനിമാസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ല. ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംഘടനകള്‍ തള്ളിയ സാഹചര്യത്തിലാണ് ഈ നിലപാട്. 

റിലീസിങ് വേണ്ടെന്നുവച്ചതിനൊപ്പം പുതിയ ചിത്രങ്ങളുടെ നിര്‍മാണം കൂടി നിര്‍ത്തിയതോടെ സംസ്ഥാനത്തെ  സിനിമാവ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ , എസ്ര, ഫുക്രി, ജോമോന്‍റെ സുവിശേഷങ്ങള്‍ , കാംബോജി , വേദം എന്നീ ആറ് സിനിമകള്‍ റിലീസ് ചെയ്യാതെയാണ് നിര്‍മാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ കീഴിലുള്ള മുന്നൂറ്റി അറുപത് തിയറ്ററുകളില്‍നിന്നും നിര്‍മാതാക്കള്‍ മലയാള സിനിമകള്‍ പിന്‍വലിച്ചതോടെ മറ്റൊരു സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്‍റെ കീഴിലുള്ള തിയറ്ററുകളിലും കെ.എസ്.എഫ്.ഡി.സിയുടെയും ചില നിര്‍മാതാക്കളുടെയും തിയറ്ററുകളിലും മള്‍ട്ടിപ്ളക്സുകളിലും അടക്കം നൂറില്‍താഴെയുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് മലയാള സിനിമാപ്രദര്‍ശനമുള്ളത്. പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനുമാണ് ഇങ്ങനെ വിരലിലെണ്ണാവുന്ന തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരത്തില്‍ ചിലഇടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയറ്റര്‍വിഹിതത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത് പ്രമുഖസംഘടനകള്‍ പോര് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമാവ്യവസായത്തെ അപ്പാടെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍മാത്രം ഇടപെട്ടാല്‍ മതിയെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയത്.

 

JEEVAN TV NEWS

JEEVAN TV NEWS