jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

കേരള-പൂനെ മത്സരം സമനിലയില്‍ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാമത്


ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-പൂന എഫ്.സി മത്സരം സമനിലയില്‍. ഓരോ ഗോള്‍വീതം നേടിയാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. കളിയുടെ തുടക്കത്തില്‍ നേടിയ ലീഡ് നഷ്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്നുപോയിന്‍റ് നഷ്ടപ്പെടുത്തുകയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റില്‍ സെഡ്രിക്ക ഹംബര്‍ട്ടിലൂടെയാണ് കേരളം ലീഡ് സ്വന്തമാക്കിയത്. എന്നാല്‍ അറുപത്തെട്ടാം മിനിട്ടില്‍ സിസോക്കോയിലൂടെ പൂന സമനില പിടിച്ചു. പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലത്തെ സമനിലയോടെ, പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി.

 










<

JEEVAN TV NEWS

JEEVAN TV NEWS