jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചതിയില്‍പെട്ട് വീട്ടമ്മമാര്‍ സൗദിയില്‍ ദുരിതത്തില്‍


റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ ചതിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ റിയാദിലും, അബഹയിലും കൊടും ദുരിതത്തില്‍. താമസസ്ഥലമോ, ശമ്പളമോ ഭക്ഷണം പോലും ലഭിക്കാത്ത ഇവര്‍ എമ്പസിയെ സമീപിച്ചെങ്കിലും ഒരു നടപടിയുമായില്ല. ഇവരുടെ മക്കളും ബന്ധുക്കളും സഹായം തേടി ജീവന്‍ടിവിയിലെത്തി..
കേരളത്തിലെ വിവിധജില്ലകളില്‍ നിന്നുള്ള നിര്‍ദ്ധനകുടുംമ്പങ്ങളിലെ നിരവധി സത്രീകളാണ് റിയാദിലും,അബഹയിലുമായി ഭക്ഷണമോ,താമസസ്ഥലമോ, ശമ്പളമോ ഇല്ലാതെ ദുരിതം അനുഭവിക്കുന്നത്. 
കൊച്ചിയിലും,കോഴിക്കോട്ടും,കൊല്ലത്തുമുള്ള വിവിധ വ്യാജറിക്രൂട്ടിങ് ഏജന്‍സികളാണ് ഇവരെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഗള്‍ഫിലെത്തിച്ചത്..നാട്ടില്‍ ഒരു വീട് എന്ന സ്വപ്നവും, കുഞ്ഞുങ്ങളുടെ മികച്ച വിദ്യാഭ്യാസവും മനസ്സില്‍ കണ്ടാണ് ഇവര്‍ ഒന്നരലക്ഷം രൂപയിലധികം വരെ വിസയ്ക്ക് നല്‍കി ഗള്‍ഫിലേയ്ക്ക് പോയി ചതിയില്‍പെട്ടിരിക്കുന്നത്.
എമ്പസികളെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

ചതിയില്‍പെട്ട് വനിതകള്‍ എംബസിയില്‍നിന്ന് നീതിയില്ല ബന്ധുക്കള്‍


 

JEEVAN TV NEWS

JEEVAN TV NEWS