jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

വിദേശകാര്യസഹമന്ത്രി ജിദ്ദയില്‍ എക്‌സിറ്റ് വിസ ശരിയാക്കാന്‍ നടപടിയെടുക്കും


തൊഴില്‍നഷ്ടപ്പെട്ട് പട്ടിണിയിലായ മലയാളികള്‍ ഉള്‍പ്പടെയുള്ള പതിനായിരത്തോളം ഇന്ത്യക്കാരുടെ പ്രശ്‌നത്തിന് പരിഹാരംതേടാനായി സൗദിയിലെത്തിയ വിദേശകാര്യസഹമന്ത്രി വി.കെ. സിംഗ് ഇന്ന് ലേബര്‍ക്യാമ്പുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് തൊഴില്‍മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

പുലര്‍ച്ചെയാണ് വി.കെ. സിംഗ് ദുബായ് വഴി ജിദ്ദയില്‍ എത്തിയത്. മൂന്നുദിവസം സൗദിയില്‍ തുടരുന്ന മന്ത്രി ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇന്ത്യക്കാരെ സന്ദര്‍ശിക്കും. ഇവര്‍ക്ക് റേഷനും മറ്റും എത്തിക്കാന്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ വിലയിരുത്തും. എക്‌സിറ്റ് വിസ ലഭ്യമാക്കുന്നതിനൊപ്പം ഇന്ത്യക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശികയുടെ കാര്യത്തിലും തീരുമാനമുണ്ടാക്കാന്‍ മന്ത്രി ഇടപെടും. 
അതിനിടെ ഗള്‍ഫ് രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബര്‍ ഡെല്‍ഹിയില്‍ സൗദി അംബാസഡര്‍ ബിന്‍ മുഹമ്മദ് അല്‍സാത്തിയെ കണ്ടു. തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകുമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയെന്ന് മന്ത്രി അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രവാസി കൂട്ടായ്മകളുടെ പ്രത്യേകയോഗവും വിളിച്ചിട്ടുണ്ട്. തൊഴില്‍ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരുടെ കണക്കെടുക്കാന്‍ സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ശമ്പള കുടിശിക, നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ എംബസിയും ശേഖരിക്കുന്നുണ്ട്.

 


      

 

JEEVAN TV NEWS

JEEVAN TV NEWS