jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

വിമാനത്തിന് തീപിടിച്ചു യാത്രക്കാര്‍ സുരക്ഷിതര്‍


തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു. ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ടയര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ റണ്‍വേ അടച്ചു. ഇതേതുടര്‍ന്ന് ഇവിടെ നിന്നുള്ള മറ്റു സര്‍വീസുകളും വൈകിയിട്ടുണ്ട്.


 

JEEVAN TV NEWS

JEEVAN TV NEWS