ചാനല്‍ ചരിത്രത്തില്‍ ആദ്യമായി 'ഹരിതകേരളം' പരിപാടിയിലൂടെകാര്‍ഷികരംഗത്തിന് നവോന്‍മേഷം പകര്‍ന്ന ജീവന്‍ടിവി ദൃശ്യമാദ്ധ്യമങ്ങളില്‍ ആദ്യമായി വിദ്യാലയങ്ങളെ ഹരിതവത്ക്കരിക്കാന്‍ ഹരിതവിദ്യാലയ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു.
കേരളത്തിലെ പ്ലസ്ടു വരെയുള്ള സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന സ്‌കൂളിനാണ് ഹരിതവിദ്യാലയ പുരസ്‌കാരം. മികച്ച സ്‌കൂളിന് 1,00,000 രൂപയും രണ്ടÊും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവയ്ക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയുമാണ് പുരസ്‌കാരം രജിസ്റ്റര്‍ ചെയ്യുന്ന സ്‌കൂളുകളില്‍ ജീവന്‍ സംഘമെത്തി ചിത്രീകരണം നടത്തി സംപ്രേഷണം ചെയ്യും.പ്രമുഖരും കൃഷിവിദഗ്ദ്ധരും അടങ്ങുന്ന സംഘം പരിപാടിയില്‍ പങ്കെടുത്ത് വിലയിരുത്തി പുരസ്‌കാരം നിശ്ചയിക്കും..
പരിഗണിക്കുന്ന ഘടകങ്ങള്‍
*വിദ്യാലയത്തിലെ കൃഷി/പൂന്തോട്ടം
*വിദ്യാലയത്തിലെ ശുചിമുറികള്‍
*സ്‌കൂളിന്റെ പൊതുശുചിത്വം
*മഴവെള്ളസംഭരണസംവിധാനം
*സോളാര്‍ വൈദ്യുതി
*പാചകപ്പുരയിലെ ശുചിത്വം
*പ്ലാസ്റ്റിക്‌നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍
.
2017 ജൂലായ് ഒന്നുമുതല്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ജീവന്‍ ന്യൂസ് ബ്യൂറോകളിലും ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ ഫോമുകള്‍ ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- ഫോണ്‍ 8086009238